ഇന്ത്യയുടെ കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​

 
Covildshield

വാഷിങ്​ടണ്‍: കോവിഷീല്‍ഡ്​ വാക്​സിന്‍റെ രണ്ട്​ ഡോസാണ്​ താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന്​ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്‍റ്​ അബ്​ദുല്ല ഷാഹിദ്​. ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചത്​. ലോകത്തെ മറ്റ്​ പല രാജ്യങ്ങളും ഇതേ വാക്​സിനാണ്​ ഉപയോഗിക്കുന്നത്​.

വാക്​സിനെ കുറിച്ച്‌​ നിരവധി സാ​ങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക്​ എന്നോട്​ ചോദിക്കാനുണ്ടാവും. ഞാന്‍ ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ്​ വാക്​സിനാണ്​ സ്വീകരിച്ചിരിക്കുന്നത്​. എത്ര രാജ്യങ്ങള്‍ വാക്​സിന്‍ അംഗീകരിച്ചുവെന്ന്​ അറിയില്ല. പക്ഷേ ഭൂരിപക്ഷം രാജ്യങ്ങള്‍ക്ക്​ ലഭിച്ച്‌​ കോവിഷീല്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.

ആസ്​ട്രസെനിക്ക വികസിപ്പിച്ചെടുത്ത വാക്​സിന്‍ കോവിഷീല്‍ഡ്​ എന്ന പേരിലാണ്​ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്​. 66 മില്യണ്‍ ഡോസ്​ വാക്​സിന്‍ ഇതുവരെ 100ഓളം രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചിട്ടുണ്ട്​. അബ്​ദുല്ല ഷാഹിദിന്‍റെ സ്വദേശമായ മാലിദ്വീപിലേക്ക്​ 3.12 ലക്ഷം ഡോസ്​ വാക്​സിന്‍ ഇന്ത്യ വിതരണം ചെയ്​തിട്ടുണ്ട്​.