46 പേരുമായി പോയ യാത്രാ കപ്പല്‍ മറിഞ്ഞ് അപകടം; 8 മരണം

 
boat crash

ബയ്ജിങ്: 46 പേരുമായി പോയ യാത്രാ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. 39 പേരെ രക്ഷപെടുത്തി. 31 പേര്‍ അപകടനില തരണം ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം 8.10 മണിക്ക് ചൈനയിലെ ഗ്വിസ്‌ഹോ പ്രവിശ്യയിലാണ് സംഭവം.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ സാങ്‌കെ നസിയിലാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട് ചെയ്തു. 40 യാത്രക്കാരെ മാത്രം കയറ്റാനുള്ള അനുമതിയാണ് യാത്രാ കപ്പലിന് ഉണ്ടായിരുന്നതെന്നും കപ്പലിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ച്‌ വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.