രോഗിയുടെ വയറ്റില്‍ ​ഒരു കിലോ സ്​ക്രൂവും ആണിയും ; അമ്പരന്ന് ഡോക്​ടര്‍മാര്‍

 
Surgery

വില്‍നിയസ്​: കടുത്ത വയറുവേദന മൂലം​ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന്​ നടത്തിയ വിദഗ്​ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഞെട്ടി .രോഗിയുടെ വയറില്‍നിന്ന്​ ഡോക്​ടര്‍മാര്‍ നീക്കം ചെയ്​തത്​ ഒരു​ കിലോയിലധികം വരുന്ന സ്​ക്രൂവും ആണിയും. യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം.

അതെ സമയം സംഭവത്തില്‍ രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാള്‍ട്ടിക്​ നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു അപൂര്‍വ ശസ്​ത്രക്രിയ. എക്​സ്​റേയില്‍ രോഗിയുടെ വയറില്‍ നിരവധി ലോഹങ്ങള്‍ കിടക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.

ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും.​ തുടര്‍ന്ന്​ നടത്തിയ സ്​കാനിങ്ങില്‍ യുവാവിന്‍റെ വയറ്റില്‍ ഒരു കിലോയിലധികം സ്​​ക്രൂവും ആണിയുമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്​ രോഗി ഇവ വിഴുങ്ങിയതെന്നും ഡോക്​ടര്‍മാരോട്​ വെളിപ്പെടുത്തി .മൂന്നുമണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ ഡോക്​ടര്‍മാര്‍ ആണിയും സ്​ക്രൂവും പുറത്തെടുത്തതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു.