ഇന്ത്യയുടെ ബിഗ് ത്രീ ചിത്രത്തില്‍ ഇല്ല- ടി20യില്‍ പുതിയ റണ്‍മെഷീനുകള്‍!

 
india-cricket

ഇന്ത്യന്‍ ക്രിക്കറ്റിലെ ബിഗ് ത്രീയായ വിരാട് കോലി, രോഹിത്, ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു ഈ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.

2021ല്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള ആദ്യക്കെ മൂന്നു ബാറ്റര്‍മാരെയെടുത്താല്‍ ഈ മൂന്നു പേരും അതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ വര്‍ഷം ഇന്ത്യക്കു ഇനി ടി20 പരമ്ബകളില്ലാത്തതിനാല്‍ തന്നെ ഇനി ടോപ്പ് ത്രീയിലെത്തുക അസാധ്യവുമാണ്. ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാനത്തെ ടി20 പരമ്ബര ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്ബര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. രോഹിത്തിനു കീഴിലായിരുന്നു ഇന്ത്യ പരമ്ബര കളിച്ചത്. പരമ്ബരയിലെ ടോപ്‌സ്‌കോററും ഹിറ്റ്മാന്‍ തന്നെയായിരുന്നു.

അതേസമയം, ഈ വര്‍ഷം ടി20യില്‍ കൂടുതല്‍ റണ്‍സെടുത്തവരില്‍ ഇന്ത്യയുടെ ആരും ആദ്യത്തെ 15ല്‍ പോലുമില്ലെന്നതാണ് നിരാശാജനകം. 19ാം സ്ഥാനത്തുള്ള രോഹിത്താണ് ലിസ്റ്റില്‍ ആദ്യത്തെ 30നുള്ളിലുള്ള ഏക ഇന്ത്യന്‍ ബാറ്റര്‍. 11 ടി20കളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 424 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. രാഹുലാവട്ടെ 11 മല്‍സരങ്ങളില്‍ നിന്നും നേടിയത് 289 റണ്‍സാണ്. ഈ വര്‍ഷം ഇന്ത്യയുടെ ബിഗ് ത്രീയെ നിഷ്പ്രഭരാക്കി ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.


മാര്‍ട്ടിന്‍ ഗപ്റ്റില്‍ (678 റണ്‍സ്, ന്യൂസിലാന്‍ഡ്)

ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്. 18 മല്‍സരങ്ങളില്‍ നിന്നും 37.67 ശരാശരിയില്‍ 678 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. അഞ്ചു ഫിഫ്റ്റികളും ഗപ്റ്റിലിന്റെ പേരിലുണ്ട്.
ഇന്ത്യക്കെതിരേ നടന്ന് കഴിഞ്ഞ ടി20 പരമ്ബരയിലും അദ്ദേഹം മിന്നിച്ചിരുന്നു. കിവികള്‍ക്കു വേണ്ടി പരമ്ബരയില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്തതും ഗപ്റ്റിലായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 152 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു. 93 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പരമ്ബരയില്‍ 100ന് മുകളില്‍ നേടിയ ഏക ന്യൂസിലാന്‍ഡ് താരവും ഗപ്റ്റിലായിരുന്നു. മറ്റുള്ളവരൊന്നും ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതാണ് ന്യൂസിലാന്‍ഡിന്റെ പരാജയത്തിനു വഴിയൊരുക്കിയത്.
ഐസിസിയുടെ കഴിഞ്ഞ ടി20 ലോകകപ്പിലും ഗപ്റ്റില്‍ തിളങ്ങിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 208 റണ്‍സാണ് ഗപ്റ്റില്‍ സ്‌കോര്‍ ചെയ്തത്.

ബാബര്‍ ആസം (939 റണ്‍സ്, പാകിസ്താന്‍)

പാകിസ്താന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമാണ് റണ്‍വേട്ടയില്‍ രണ്ടാമന്‍. 29 മല്‍സരങ്ങളില്‍ നിന്നും 939 റണ്‍സാണ് ബാബറിന്റെ സമ്ബാദ്യം. ഒരു സെഞ്ച്വറിയും ഒമ്ബതും സെഞ്ച്വറികും കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. 122 റണ്‍സാണ് ബാബറിന്റെ ഉയര്‍ന്ന സ്‌കോര്‍.
ക്യാപ്റ്റനായ ശേഷം ടീമിനെ മുന്നില്‍ നിന്നും നയിക്കുകയാണ് അദ്ദേഹം. യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താനെ സെമി ഫൈനലിലെത്തിക്കാന്‍ ബാബറിനായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനും ബാബറിനും സംഘത്തിനും സാധിച്ചു. ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്തത് ബാബറായിരുന്നു (303 റണ്‍സ്). വെസ്റ്റ് ഇന്‍ഡീസിനെതിരേ വ്യാഴാഴ്ച നടന്ന മൂന്നാം ടി20യിലും അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 53 ബോളില്‍ 79 റണ്‍സായിരുന്നു പാക് നായകന്‍ അടിച്ചെടുത്തത്.

മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

ബാബര്‍ ആസമിന്റെ ഓപ്പണിങ് പങ്കാളിയും പാകിസ്താന്‍ വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് ടി20യില്‍ ഈ വര്‍ഷത്തെ റണ്‍ഷെീന്‍. ഈ വര്‍ഷം 29 ടി20കളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 1326 റണ്‍സാണ്. 73.67 എന്ന മികച്ച ശരാശരിയിലാണിത്. ഒരു സെഞ്ച്വറിയും 12 ഫിഫ്റ്റികളും റിസ്വാന്‍ നേടുകയും ചെയ്തു. പുറത്താവാതെ നേടിയ 104 റണ്‍സാണ് റിസ്വാന്റെ ഉയര്‍ന്ന സ്‌കോര്‍.
ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2000 റണ്‍സെന്ന നാഴികക്കലും അദ്ദേഹം പിന്നിട്ടിരുന്നു. ഈ നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യത്തെ ക്രിക്കറ്ററും കൂടിയാണ് റിസ്വാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ കറാച്ചിയില്‍ വ്യാാഴ്ച നടന്ന മൂന്നാം ടി20യില്‍ മറ്റൊരു മാച്ച്‌ വിന്നിങ് ഇന്നിങ്‌സ് കൂടി അദ്ദേഹം കളിച്ചിരുന്നു. 45 ബോളില്‍ നിന്നും 87 റണ്‍സാണ് റിസ്വാന്‍ സ്‌കോര്‍ ചെയ്തത്. 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. റിസ്വാന്റെയും ബാബറിന്റെയും ഫിഫ്റ്റികളുടെ മികവില്‍ 208 റണ്‍സെന്ന വമ്ബന്‍ വിജയലക്ഷ്യം 18.5 ഓവറില്‍ മൂന്നു വിക്കറ്റിന് പാകിസ്താന്‍ മറികടന്നിരുന്നു. ടി20യില്‍ പാക് ടീമിന്റെ ഏറ്റവും വലിയ റണ്‍ ചേസ് കൂടിയായിരുന്നു ഇത്. കളിയിലെയും പരമ്ബരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത് റിസ്വാനായിരുന്നു.