ഫോബ്‌സിന്‍റെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ലിയോണല്‍ മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

 
Ronaldo

മാഞ്ചസ്റ്റര്‍: ഫോബ്‌സിന്‍റെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ലിയോണല്‍ മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 110 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ലിയോണല്‍ മെസിയാണ് രണ്ടാം സ്ഥാനത്ത്. പിഎസ്ജിയില്‍ 75 ദശലക്ഷം ഡോളറാണ് മെസിയുടെ പ്രതിഫലം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ക്ലബ്ബ് മാറ്റത്തിലൂടെയാണ് റൊണാള്‍ഡോ ഫുട്ബോള്‍ താരങ്ങളില്‍ ഒന്നാമതെത്തിയത്. 2021-22 സീസണില്‍ ആകെ 125 ദശലക്ഷം ഡോളര്‍ ആണ് റൊണാള്‍ഡോയുടെ വരുമാനം. 95 ദശലക്ഷം ഡോളര്‍ വരുമാനമുള്ള പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്‌മര്‍ മൂന്നാമതും 43 ദശലക്ഷം ഡോളര്‍ വരുമാനം ലഭിക്കുന്ന കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്തുമുണ്ട്.ഇക്കുറി ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ യുവന്‍റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മടക്കം കൊടുമ്ബിരികൊണ്ട വാര്‍ത്തയായിരുന്നു.