ആ​ശാന്‍റെ നെഞ്ചത്തി​ട്ടൊരു ചവിട്ട്​..! ബാഴ്​സക്ക്​​ പണികൊടുത്ത്​ സുവാരസും ഗ്രീസ്​മാനും

 
Mandrid

മഡ്രിഡ്​: കറിവേപ്പില കണക്കെ എടുത്തെറിയപ്പെട്ടതാണ്​ ബാഴ്​സ​ലോണയില്‍ നിന്ന്​. ആത്​മാര്‍ത്ഥതമായി പന്തുതട്ടിയിട്ടും വിലകല്‍പിച്ചില്ല. അതിന്​ സുവാരസും ഗ്രീസ്​മാനും തങ്ങള​ുടെ പഴയ ക്ലബിന്​ പണികൊടുത്തു.

ലാലിഗയിലെ സൂപ്പര്‍ പോരില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്​ അത്​ലറ്റികോ മഡ്രിഡ്​ ബാഴ്​സലോണയെ തകര്‍ത്തത്​. ബാഴ്​സ കോച്ച്‌​ റൊണാള്‍ഡ്​ കോമാനും മാനേജ്​മെന്‍റിനും തലക്കിട്ടുള്ള കൊട്ടായിരുന്നു ശരിക്കും ഈ മത്സരം.

സുവാരസിനെ ആദ്യ ഇലവനില്‍ തന്നെ അത്​ലറ്റികോ മഡ്രിഡ്​ കോച്ച്‌​ സി​മിയോണി ഇറക്കി. ഒരു ഗോളിന്​ വഴിയൊരുക്കിയും മനോഹരമായ മറ്റൊരു ഗോള്‍ നേടിയും ഉറൂഗ്വായ്​ താരം ബാഴ്​സലോണയെ തകര്‍ത്തുകളഞ്ഞു. ആദ്യ പകുതി 23, 44 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. തോമസ്​ ലെമാറാണ്​ സുവാറസിന്‍റെ അസിസ്റ്റില്‍ ആദ്യഗോള്‍ നേടിയത്​.

രണ്ടാം പകുതി സുവാരസിന്​ പകരം 72ാം മിനിറ്റില്‍ മറ്റൊരു മുന്‍ ബാഴ്​സ താരമായ അ​േന്‍റായിന്‍ ഗ്രീസ്​മാന്‍ കളത്തിലിറങ്ങി. താരം ഗോളടിച്ചില്ലെങ്കിലും ബാഴ്​സ ഗോള്‍ മുഖം പലതവണ വിറപ്പിച്ചു. മൂന്ന്​ സമനിലയും ഒരു തോല്‍വിയുമായി ബാഴ്​സലോണ 12ാം സ്​ഥാനത്താണ്​. അത്​ലറ്റികോ മഡ്രിഡ്​ ആവ​ട്ടെ 17 പോയന്‍റുമായി രണ്ടാമതും.