ഇന്ന്​ ലോക പ്രഥമശുശ്രൂഷദിനം; വീ​ട്ടി​ലും വേ​ണം, ഫ​സ്​​റ്റ്​ എ​യ്​​ഡ്​ പ​രി​ശീ​ല​നം

 
World First Aid Day

ആ​ല​പ്പു​ഴ: അ​പ​ക​ടം ന​ട​ന്നാ​ലു​ട​ന്‍ ആ​ദ്യം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തു​ന്ന​യാ​ള്‍ അ​പ​ക​ടം പ​റ്റി​യ​യാ​ളെ ര​ക്ഷി​ക്കാ​നാ​യി ചെ​യ്യേ​ണ്ടി​വ​രു​ന്ന പ്രാ​ഥ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് പ്ര​ഥ​മ​ശു​ശ്രൂ​ഷ അ​ഥ​വാ ഫ​സ്​​റ്റ്​ എ​യ്​​ഡ്. അ​പ​ക​ട​ത്തി​ല്‍പെ​ട്ട​യാ​ളെ ആ​ശു​പ​ത്രി​യി​ലും ഡോ​ക്ട​റു​ടെ അ​ടു​ക്ക​ലും എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് ഇ​ത് ന​ല്‍കാ​റു​ള്ള​ത്.

കോ​വി​ഡും അ​നു​ബ​ന്ധ ലോ​ക്ഡൗ​ണു​ക​ളും കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​വും വ​ര്‍​ക്ക് അ​റ്റ് ഹോ​മും ഒ​ക്കെ​യാ​യി മി​ക്ക​പ്പോ​ഴും വീ​ടു​ക​ളി​ല്‍​ത​ന്നെ​യാ​ണ്. ആ​ശു​പ​ത്രി ചി​കി​ത്സ​ക​ളി​ല്‍ നി​യ​ന്ത്ര​ണം​വ​രു​ത്തി. ഇ​വി​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ളും അ​ത്യാ​ഹി​ത​ങ്ങ​ളും സം​ഭ​വി​ക്കു​മ്ബോ​ള്‍ നാം ​സ്വ​യം​ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍​കാ​ന്‍ പ​രി​ശീ​ലി​ക്കേ​ണ്ട അ​വ​സ്ഥ സം​ജാ​ത​മാ​യ​ത്.

മു​റി​വു​ക​ളി​ല്‍​നി​ന്ന് ര​ക്തം വാ​ര്‍​ന്ന് രോ​ഗി അ​ത്യാ​സ​ന്ന​നി​ല​യി​ല്‍ ആ​വു​ന്ന​ത്​ ത​ട​യാ​ന്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ല്‍ സാ​ധി​ക്കും. തീ​പൊ​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​കു​മ്ബോ​ള്‍ സ​മാ​ന പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​ക​ണം. ഗ്ലാ​സ് പൊ​ട്ടി​യു​ണ്ടാ​കു​ന്ന മു​റി​വു​ക​ള്‍, നി​ല​ത്തു​വ​ഴു​തി​വീ​ണ് സം​ഭ​വി​ക്കാ​വു​ന്ന ച​ത​വു​ക​ളും പൊ​ട്ട​ലു​ക​ളും കു​ളി​മു​റി​യി​ല്‍ വീ​ണ് സം​ഭ​വി​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ള്‍, കു​ട്ടി​ക​ള്‍ അ​ടു​ക്ക​ള​യി​ലും മ​റ്റും പെ​രു​മാ​റി​യു​ണ്ടാ​കു​ന്ന പൊ​ള്ള​ലു​ക​ള്‍, പ​നി, ത​ല​വേ​ദ​ന, ശ്വാ​സം​മു​ട്ട​ല്‍ തു​ട​ങ്ങി എ​ന്തും മു​മ്ബ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ സം​ഭ​വി​ക്കു​ന്നു.

ഓ​രോ വീ​ട്ടി​ലും പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ള്‍​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന ചി​ല സാ​മ​ഗ്രി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ്​ പ​രി​ഹാ​രം. അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ എ​ല്ലാ വ​ര്‍​ഷ​വും സെ​പ്​​റ്റം​ബ​ര്‍ ര​ണ്ടാം ശ​നി​യാ​ഴ്ച ലോ​ക ഫ​സ്​​റ്റ്​ എ​യ്ഡ് ദി​ന​മാ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​ച​രി​ക്കു​ന്ന​ത്.