ഭ​ര​ണ​ക​ക്ഷി നേ​താ​വി​െന്‍റ പ്ര​സ്താ​വ​ന ഗൗ​ര​വ​മേ​റി​യ​ത് -ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം

 
gang

ജി​ദ്ദ: കേ​ര​ള പൊ​ലീ​സ് സേ​ന​യി​ല്‍ സം​ഘ്പ​രി​വാ​റി​െന്‍റ സാ​ന്നി​ധ്യ​വും ഇ​ട​പെ​ട​ലു​ക​ളും സം​ബ​ന്ധി​ച്ച്‌ ഭ​ര​ണ​ക​ക്ഷി​യാ​യ സി.​പി.​ഐ​യു​ടെ ദേ​ശീ​യ നേ​താ​വ് ആ​നി രാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ത​ള്ളി​ക്ക​ള​യാ​തെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ബ​വാ​ദി ബ്ലോ​ക്ക് ക​ണ്‍​വെ​ന്‍​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഇ​ട​തു​ഭ​ര​ണ​കാ​ലം മു​ത​ല്‍​ത​ന്നെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ല്‍ സം​ഘ​പ​രി​വാ​രം പി​ടി​മു​റു​ക്കി​യ​തി​െന്‍റ ഫ​ല​മാ​യി ആ​ര്‍.​എ​സ്.​എ​സ് ഭീ​ക​ര​ര്‍ പ്ര​തി​ക​ളാ​യ കേ​സു​ക​ളെ​ല്ലാം നി​സ്സാ​ര​വ​ത്​​ക​രി​ച്ച്‌​ കു​റ്റ​വാ​ളി​ക​ളെ തു​റ​ന്നു​വി​ടു​ന്ന പ്ര​വ​ണ​ത തു​ട​ര്‍​ന്നു​വ​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സം​ഘി​പ്രീ​ണ​ന ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഭ​ര​ണ​പ​ക്ഷ​ത്തെ ര​ണ്ടാം ക​ക്ഷി​യാ​യ സി.​പി.​ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പി​ണ​റാ​യി വി​ജ​യ​നെ മു​ണ്ടു​ടു​ത്ത മോ​ദി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് ഇ​ന്നും തി​രു​ത്ത​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, കേ​ര​ള ​പൊ​ലീ​സി​ലെ ആ​ര്‍.​എ​സ്.​എ​സ് സെ​ല്ലി​െന്‍റ പ്ര​വ​ര്‍​ത്ത​ന​ത്തെ അ​പ​ല​പി​ച്ചു​കൊ​ണ്ട് സി.​പി.​ഐ​യു​ടെ ദേ​ശീ​യ നേ​താ​വ് ആ​നി​രാ​ജ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക്കെ​തി​രെ കാ​നം രാ​ജേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ച​ത് കോ​ടി​ക​ളു​ടെ മു​ട്ടി​ല്‍ മ​രം​കൊ​ള്ള തി​രി​ഞ്ഞു​കു​ത്തു​മെ​ന്ന ഭ​യ​വും സി.​പി.​എ​മ്മി​െ​യും സം​ഘ്പ​രി​വാ​റി​െന്‍റ​യും ഭീ​ഷ​ണി​മൂ​ല​വു​മാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ഇ​ട​തു​ഭ​ര​ണ കാ​ല​ത്ത് കേ​ര​ളം ഭ​രി​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന​ല്ല എ​ന്നും അ​മി​ത് ഷാ​യാ​ണെ​ന്നും സി.​പി.​എം നേ​താ​വാ​യ എം.​വി. ഗോ​വി​ന്ദ​ന്‍ പ്ര​സം​ഗി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​ക​ളു​മാ​യി ചേ​ര്‍​ത്തു​വാ​യി​ക്കാ​വു​ന്ന​താ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കേ​ണ്ട പൊ​ലീ​സ് സേ​ന​യി​ലി​രു​ന്നു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ദ്വേ​ഷ​ജ​ന​ക​മാ​യ വാ​ര്‍​ത്ത​ക​ളും ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യും വം​ശീ​യ​ക​ലാ​പ​ത്തി​ന് ക​ള​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന വ​ര്‍​ഗീ​യ​ഭ്രാ​ന്ത​ന്മാ​ര്‍​ക്കെ​തി​രെ ക​ര്‍​ക്ക​ശ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ര്‍​ജ്ജ​വം കാ​ണി​ക്ക​ണ​മെ​ന്ന് ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ബ്ലോ​ക്ക് ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി​ദ്ദീ​ഖ് എ​ട​ക്കാ​ട് (പ്ര​സി), സ​മീ​ര്‍ പൂ​നൂ​ര്‍ (സെ​ക്ര), നൗ​ഫ​ല്‍ താ​നൂ​ര്‍ (വൈ​സ് പ്ര​സി), മ​ന്‍​സൂ​ര്‍ മ​ണ്ണാ​ര്‍​ക്കാ​ട്, അ​ന​സ് ക​ട​ക്ക​ല്‍ (ജോ. ​സെ​ക്ര.), ജ​മാ​ല്‍ തി​രു​വേ​ഗ​പ്പു​റ, ക​രീം വാ​ഴ​ക്കാ​ട് (എ​ക്സി. അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​യി​സ്സ​ന്‍ ബീ​രാ​ന്‍​കു​ട്ടി തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​മീ​ന്‍ മാ​സ്​​റ്റ​ര്‍ പു​ത്ത​ന​ത്താ​ണി, ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.