ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചു

 
Oman
ഒമാന്‍ : ഷഹിന്‍ ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ദേശീയ ദുരന്ത നിവാരണ സമിതി. കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് അടുത്ത ഷെല്‍ട്ടറുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ് .ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ് തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുന്നത് ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് . നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് ആണ് ഇക്കാര്യം അറിയിച്ചത് . 48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്