കോവിഡ് വാക്സിനേഷന്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍

 
Covid

ദുബായ് : കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന ആളുകള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് കോവിഡ് -19 വാക്സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ച ആളുകളില്‍ നല്ല മാനസികാരോഗ്യ ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള ആശങ്ക കുറവാണെന്നും മാനസികാരോഗ്യം വര്‍ധിക്കുന്നുവെന്നും ബര്‍ ദുബായിലെ ആസ്റ്റര്‍ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ. അരുണ്‍ കുമാര്‍ കെ പറഞ്ഞു

യുഎസിലെ 8,003 വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ മാനസിക ബുദ്ധിമുട്ട് കുറയുന്നതായി കണ്ടെത്തി. ' വാക്സിനേഷന്‍ ശക്തമായ പ്രതിരോധശേഷി നേടുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാരണമായേക്കാം', മെഡ്‌കെയര്‍ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് സൈക്യാട്രിക് ഡോക്ടര്‍ ലൈല മൊഹമദിയന്‍ പറഞ്ഞു