സു​ധാ​ക​ര​നും പാ​ലാ​യി​ലേ​ക്ക്; മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച

 
m
പാ​ലാ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്‌ ബി​ഷ​പ്‌​സ് ഹൗ​സി​ലെ​ത്തി ആ​ര്‍​ച്ച്‌ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍ പാ​ലാ​യി​ലേ​ക്കു പോ​കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.

പാ​ല ബി​ഷ​പ്പി​ന്‍റെ നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ്ര​സം​ഗം വ​ലി​യ ച​ര്‍​ച്ച​യാ​യി മ​റി​യ​തോ​ടെ​യാ​ണ് സു​ധാ​ക​ര​ന്‍ പാ​ലാ​യി​ലെ​ത്തു​ന്ന​ത്. നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ബി​ഷ​പ്പി​നെ ക​ണ്ടു വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നു​മൊ​ക്കെ​യാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ലാ​യി ഇ​ന്നു പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ല്‍ എ​ത്തി​യ​ത്.

അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നി​ല്ലെ​ന്നും എ​ന്നാ​ല്‍ വി​ളി​ച്ചാ​ല്‍ സ​ഹാ​യി​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തു മ​റ​ന്നു​കൊ​ണ്ടാ​ണ് ഇ​ന്നു സു​രേ​ഷ് ഗോ​പി നേ​രി​ട്ടു ത​ന്നെ ബി​ഷ​പ്പി​നെ കാ​ണാ​നാ​യി എ​ത്തി​യ​ത്.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് സു​രേ​ഷ് ഗോ​പി നി​ല​പാ​ട് മാ​റ്റി ബി​ഷ​പ്പി​നെ കാ​ണാ​നെ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. താ​ന്‍ എം​പി എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മാ​ണ് ബി​ഷ​പ്പി​നെ കാ​ണാ​നെ​ത്തി​യ​തെ​ന്നും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും സ​ന്ദ​ര്‍​ശ​ത്തി​നു ശേ​ഷം ഇ​റ​ങ്ങി​വ​ന്ന സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു.

ബി​ഷ​പ് ഏ​തെ​ങ്കി​ലും മ​ത​ത്തി​നു ദോ​ഷ​മാ​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഒ​രു സാ​മൂ​ഹ്യ​പ്ര​ശ്നം ത​ന്‍റെ ജ​ന​ത്തോ​ടു പ​റ​യു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്തെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​റ്റു നി​ര​വ​ധി നേ​താ​ക്ക​ളും ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി​യി​രു​ന്നു. നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദി​നെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ബി​ഷ​പ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ന്‍ ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ശ്ര​മം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി നി​ര​വ​ധി പേ​ര്‍ എ​ത്തി​ത്തു​ട​ങ്ങി​യ​ത്.

പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ, പി.​സി.​ജോ​ര്‍​ജ്, മോ​ന്‍​സ് ജോ​ഫ​സ് എം​എ​ല്‍​എ, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ജോ​സ​ഫ് വാ‍​ഴ​യ്ക്ക​ന്‍, ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​കെ. കൃ​ഷ്ണ​ദാ​സ്, എ.​എ​ന്‍.​രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു. നി​ര്‍​മ​ല ജി​മ്മി, ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര അ​ട​ക്ക​മു​ള്ള വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ലെ നി​ര​വ​ധി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും വ​ന്നു.

ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ലെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.