പ്രൊഫ.എ.വി.താമരാക്ഷന്‍ ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ്

 
Thamarakshan

യുഡിഎഫ് ഘടക കക്ഷിയായ ജെ.എസ്.എസിന്റെ സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എ.വി.താമരാക്ഷനെ തിരഞ്ഞെടുത്തു. 

കൊച്ചിയില്‍ കൂടിയ ജെ.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗമാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 

കെ.ആര്‍.ഗൗരിയമ്മയുടെ നിര്യാണത്തെതുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

2021 ജനുവരി 30,31 തിയതികളില്‍ ആലപ്പുഴയില്‍ നടന്ന എട്ടാം സംസ്ഥാന സമ്മേളനത്തിലാണ് ജെ.എസ്.എസ് പ്രസിഡന്റായി കെ.ആര്‍ ഗൗരിയമ്മയെയും, ജനറല്‍ സെക്രട്ടറിയായി അഡ്വ.എ.എന്‍.രാജന്‍ ബാബുവിനെയും തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ജൂണില്‍ പ്രൊഫ. എ.വി.താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി.(ബി) ജെ.എസ്.എസില്‍ ലയിച്ചിരുന്നു.