കൊവിഡ് മരണ നഷ്ടപരിഹാരത്തിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി, നിലവിലെ പട്ടികയും മാറും

 
Covid

തിരുവനന്തപുരം: കൊവിഡ് മരണങ്ങളുടെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള മരണങ്ങളുടെ പട്ടിക പുതുക്കുമെന്നും സമഗ്രമായ പുതിയൊരു പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച്‌ 30 ദിവസത്തിനകം മരിക്കുന്നവരെയും കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കിയിരുന്നു. ഇതിനാലാണ് സംസ്ഥാനത്തെ കൊവിഡ് പട്ടികയിലും മാറ്റം വരുത്തുന്നത്. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ തുക സംസ്ഥാന സ‌ര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കണ്ടെത്താനാണ് കേന്ദ്ര നിര്‍ദേശം.