കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

 
Sabarimala

പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. എന്നാല്‍ നാളെ മുതലേ തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയുള്ളു. വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്ത 15,000 തീര്‍ഥാടകര്‍ക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. നാളെ പുലര്‍ച്ചെ 5 മുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതല്‍ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടാവും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് നട അടയ്‌ക്കും.

ദര്‍ശനത്തിനെത്തുന്നവര്‍ 2 ഡോസ് കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

അതേസമയം മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താനായി പമ്ബയില്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റി വച്ചു.

എന്നാല്‍ മണ്ഡലകാലത്തിന് മുന്നോടിയായി ഒരു തയ്യാറെടുപ്പും ശബരിമലയില്‍ ആരംഭിച്ചിട്ടില്ല. വൃശ്ചിക മാസം നടതുറക്കാന്‍ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കി.