ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കും: വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍

 
S Jayasankar

ആല്‍ബനി: യു.എന്‍. അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായും ലോകനേതാക്കളുമായും വിദേശ കാര്യമന്ത്രി മന്ത്രി എസ് ജയശങ്കര്‍ കൂടികാഴ്ച നടത്തി. ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.

ഇറ്റാലിയന്‍ മന്ത്രിയായ ലുയിഗി ഡി മയോ, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി എച്ച്‌ അമീറബ്ദൊള്ളാഹിയാന്‍ എന്നിവരുമായാണ് വിദേശകാര്യ മന്ത്രി കൂടികാഴ്ച നടത്തിയത്.

അഫ്ഗാന്‍ സാഹചര്യം,അമേരിക്കന്‍ സൈനിക പിന്മാറ്റം, ചൈനയുടെ പസഫിക് മേഖലയിലെ കയ്യേറ്റ ശ്രമങ്ങള്‍, ആഗോള ഭീകരവാദം, ഇന്തോ-പസഫിക് മേഖലയിലെ മറ്റു പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെയ്‌നുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങളും ക്വാഡ് സഖ്യത്തിലെ പ്രാദേശിക സഹകരണവും ചര്‍ച്ചയായി.