ഹോക്കി താരം പി.ആര്‍. ശ്രീജേഷ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

 
Sreejesh

തിരുവനന്തപുരം: ഒളിമ്ബിക്​സ്​ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്​റ്റനും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്​ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍​ശിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ്​ സന്ദര്‍ശിച്ചത്​. മന്ത്രി വി. ശിവന്‍കുട്ടിയും കൂടെയുണ്ടായിരുന്നു.

ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു​െവക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്‍റെ അഭിമാനമായ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഓഫിസില്‍ നേരിട്ടെത്തുകയുണ്ടായി. ഒളിമ്ബിക്സില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്.