കര്‍ഷകരുടെ ഭാരത്​ ബന്ദിന്​ പിന്തുണയേറുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌​ ഇടതുമുന്നണി

 
Harthal

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്​ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത്​ ബന്ദിന്​ പിന്തുണയേറുന്നു. ആള്‍ ഇന്ത്യ ബാങ്ക്​ ഓഫീസേഴ്​സ്​ കോണ്‍ഫെഡറേഷന്‍ ഭാരത്​ ബന്ദിന്​ പിന്തുണ പ്രഖ്യാപിച്ചു. സംയുക്​ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേ​ന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇതിന്​ പുറമേ വിവിധ തൊഴിലാളി, വ്യവസായ യൂണിയനുകളും കര്‍ഷകരുടെ പ്രതിഷേധത്തിന്​ പിന്തുണ അറിയിച്ചിട്ടുണ്ട്​. വിദ്യാര്‍ഥി-വനിത സംഘടനകളും സമരത്തിന്​ പിന്തുണ നല്‍കുമെന്ന്​ വ്യക്​തമാക്ക്​​. ഭാരത്​ ബന്ദ്​ ദിവസം സൈക്കിള്‍ റാലി ഉള്‍പ്പടെ സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്​തമാക്കിയിട്ടുണ്ട്​. നേരത്തെ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു.

അതേസമയം, കര്‍ഷകരുടെ ബന്ദിന്​ പിന്തുണയുമായി കേരളത്തില്‍ എല്‍.ഡി.എഫ്​ നേതൃത്വം രംഗത്തെത്തി. ഭാരത്​ ബന്ദ്​ നടക്കുന്ന സെപ്​തംബര്‍ 27ന്​ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന്​ എല്‍.ഡി.എഫ്​ അറിയിച്ചു.