പ്രധാന മന്ത്രിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Pinarayi Vijayan
തിരുവനന്തപുരം: എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്നാണ്‌ മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.

നിരവധി പേരാണ് ജന്മദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസയുമായെത്തിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസ നേര്‍ന്നിരുന്നു. മലയാളി താരങ്ങളായ മോഹന്‍ലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു.