ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കില്ല; ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി

 
Suresh Gopi

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി എം.പി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു മുമ്ബ് ഇതേ ചോദ്യം ചോദിചപ്പോള്‍ നടന്റെ പ്രതികരണം.