കോവിഡ്​ ചികിത്സക്ക്​ മുന്‍കൂര്‍ പണം: ചോദ്യംചെയ്​ത ജനപ്രതിനിധിക്ക്​ ശകാരം

 
vaccine

തൃ​ശൂ​ര്‍: കോ​വി​ഡ്​ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച്‌​ കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ പേ​രി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പ​ണം ​ത​ട്ടു​ന്നു. സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​ ചി​കി​ത്സ​ക്ക്​ വ​മ്ബ​ന്‍ തു​ക​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച തു​ക​യും രീ​തി​ക​ളും പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ന​ട​പ്പാ​ക്കു​ന്നി​ല്ല. ചി​കി​ത്സ​ക്ക്​ മു​ന്‍​കൂ​റാ​യി പ​ണം വാ​ങ്ങു​ന്ന​ത്​ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.

പി​താ​വി​െന്‍റ കോ​വി​ഡ്​ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ പ്ര​വാ​സി​യാ​യ യു​വാ​വി​നോ​ട്​ കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​ര ല​ക്ഷം രൂ​പ കെ​ട്ടി​വെ​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്​. ഇ​ത്​ ചോ​ദ്യം ചെ​യ്​​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ര്‍​ഡ്​ അം​ഗ​​ത്തി​ന്​ നേ​രെ ആ​ശു​പ​ത്രി പി.​ആ​ര്‍.​ഒ ശ​കാ​ര​വ​ര്‍​ഷം ന​ട​ത്തി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 7.30ഓ​ടെ​യാ​ണ്​ സം​ഭ​വം. മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ കാ​ര​പു​റ​ത്ത്​ വി​നോ​ദാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​നാ​യ പി​താ​വ്​ നാ​രാ​യ​ണ​ന്​ (73) ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട​പ്പോ​ള്‍ വാ​ര്‍​ഡ്​ അം​ഗ​മാ​യ സൗ​മ്യ സു​നി​ലി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ച​ത്. ര​ണ്ടു ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ്​ ബെ​ഡ്​ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഈ ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. നാ​രാ​യ​ണ​ന്​ പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ല്‍​കു​ന്ന​തി​ന്​ മു​മ്ബ്​ അ​ര ല​ക്ഷം രൂ​പ കെ​ട്ടി​വെ​ക്കാ​ന്‍ പി.​ആ​ര്‍.​ഒ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ന​ല്‍​കി​യ ഫോ​ണ്‍ ന​മ്പ​റി​ല്‍ വി​ളി​ച്ച​പ്പോ​ഴാ​ണ്​ പി.​ആ​ര്‍.​ഒ പ​ണം ചോ​ദി​ച്ച​ത്.

ഉ​ട​നെ വാ​ര്‍​ഡ്​ അം​ഗ​മാ​യ സൗ​മ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​​പ്പോ​ള്‍ പ​ണം ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും പി​താ​വി​നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ ജ​ന​പ്ര​തി​നി​ധി​യാ​യ സൗ​മ്യ പി.​ആ​ര്‍.​ഒ​യെ വി​ളി​ച്ച​പ്പോ​ള്‍ അ​വ​രോ​ട്​ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട നാ​രാ​യ​ണ​ന്‍ അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്​​തു.