നിതിനാ മോളെ കൊലപ്പെടുത്താന്‍ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങി, കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്

 
Nithina Murder

കോട്ടയം: നിതിനാ മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്.

പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജില്‍ പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

നിതിനയുടെ പോസ്റ്റുമോര്‍ട്ടം രാവിലെ 9ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ പൊലീസ് നിര്‍ദശിച്ചിട്ടുണ്ട്. നിതിനയുടെ മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്ബിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വക്കും. പിന്നീട് ബന്ധുവീട്ടില്‍ സംസ്‌കരിക്കും.