വിസ്മയയുടെ കുടുംബത്തിന് ഭീഷണി: കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ സഹോദരനെ വധിക്കുമെന്ന് ഭീഷണിക്കത്ത്

 
Vismaya

കൊല്ലം: ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്.കേസില്‍ നിന്ന് പിന്മാറിയില്ലങ്കില്‍ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്.വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പൊലീസിന് കൈമാറി.

കഴിഞ്ഞ ജൂണ്‍ 21നാണ് കൊല്ലം ശൂരനാട്ടുള‌ള ഭര്‍ത്താവ് കിരണിന്റെ വീട്ടില്‍ വിസ്‌മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.സ്‌ത്രീധനമായി നല്‍കിയ 10 ലക്ഷം രൂപയുടെ കാര്‍ ഇഷ്‌ടമല്ലാതെ വന്നതോടെ വിസ്‌മയയെ നിരന്തരം കിരണ്‍ ഉപദ്രവിച്ചിരുന്നു. ഈ മനോവിഷമത്തിലാണ് വിസ്‌മയ തൂങ്ങിമരിച്ചതെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് അസിസ്‌റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടറായിരുന്ന കിരണിനെ അറസ്റ്റ് ചെയ്ത്, ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ കത്തെഴുതിയത് കേസിലെ പ്രതിയായ കിരണ്‍ കുമാര്‍ ആകാന്‍ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.