മ​ഹാ​മാ​രി​ക്ക്​ കീ​ഴ​ട​ങ്ങി​യ മു​ന്‍​നി​ര​േ​പാ​രാ​ളി ആ​ശ​ക്ക്​ നാ​ടി​െന്‍റ ക​ണ്ണീ​രാ​ഞ്​​ജ​ലി

 
Asha

ബാ​ല​രാ​മ​പു​രം: കോ​വി​ഡി​നെ തു​ര​ത്താ​ന്‍ നാ​ടി​ന് കാ​വ​ലാ​ളാ​യി നി​ന്ന ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ര്‍.​ആ​ര്‍.​ടി അം​ഗം എ​സ്.​ആ​ര്‍. ആ​ശ​യെ (26) ഒ​ടു​വി​ല്‍ മ​ഹാ​മാ​രി കീ​ഴ​ട​ക്കി. കോ​വി​ഡ് ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ന്നും മു​ന്‍​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ശ​യു​ടെ മ​ര​ണം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ബാ​ല​രാ​മ​പു​രം വി​ല്ലി​ക്കു​ളം ത​ല​യ​ല്‍ മേ​ലെ​ത്ത​ട്ട് വീ​ട്ടി​ല്‍ എ​സ്.​ആ​ര്‍. ആ​ശ​യു​ടെ വേ​ര്‍പാ​ടി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​നു​ശോ​ച​നം അ​റി​യി​ച്ച​ു. ആ​ശ​യു​ടെ വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. ആ​ശ​യു​ടെ കു​ടും​ബ​ത്തി​െന്‍റ വേ​ദ​ന​യി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ആ​ശ​യ​ു​ടെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ച്‌ രാ​ഷ്​​​ട്രീ​യ ഭേ​ദ​മ​ന്യേ നാ​ട്ടു​കാ​ര്‍​ക്ക് നൂ​റു​നാ​വാ​ണ്. കോ​വി​ഡി​െന്‍റ ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്ന​ണി പോ​രാ​ളി​യാ​യി​രു​ന്ന ആ​ശ മ​ഹാ​മാ​രി​യി​ല്‍ മ​രി​ച്ച​വ​രു​ടെ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​നും മ​രു​ന്നും അ​ന്ന​വും ന​ല്‍​കാ​നും മു​ന്‍​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​ന് ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ആ​ശ​യെ ആ​ദ​രി​ച്ചി​രു​ന്നു. ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​െന്‍റ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലെ സ്​​ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്ന ആ​ശ നി​യ​മ പ​ഠ​ന​ത്തോ​ടൊ​പ്പ​മാ​ണ്​ ഇൗ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ഒാ​ടി ന​ട​ന്നി​രു​ന്ന​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത വീ​ടു​ക​ള്‍ അ​ണു​മു​ക്​​ത​മാ​ക്കു​ന്ന​തി​ന്​ ആ​ശ ഒാ​ടി​യെ​ത്തി​യി​രു​ന്നു. മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​കാ​ല​ങ്ങ​ളി​ല്‍ കോ​വി​ഡി​നെ ഭ​യ​പ്പെ​ട്ട്് പ​ല​രും രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ മ​ടി​കാ​ണി​ച്ചി​രു​ന്ന സ​മ​യ​ത്ത് ആ​ശ​യു​ടെ​യും സം​ഘ​ത്തി​െന്‍റ​യും പോ​രാ​ട്ടം ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

ഡി.​വൈ.​എ​ഫ്.​ഐ ബാ​ല​രാ​മ​പു​രം നോ​ര്‍​ത്ത് മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വും എ​സ്.​​എ​ഫ്.​ഐ ലോ​ക്ക​ല്‍ വൈ​സ്​ പ്ര​സി​ഡ​ന്‍​റു​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ശ്വാ​സ​ത​ട​സ്സം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക്​ റ​ഫ​ര്‍ ചെ​യ്തു. യാ​ത്രാ​മ​ധ്യേ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വെന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ മ​ര​ണം സ്​​ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പാ​റ​ശ്ശാ​ല സ്വ​കാ​ര്യ ലോ ​കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ നി​യ​മ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് വി. ​മോ​ഹ​ന​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്​​കാ​രം ന​ട​ന്നു.