പ്രവാസി തണല്‍ പദ്ധതി: ധനസഹായ വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു

 
Pinarayi Vijayan

തിരുവനന്തപുരം: കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി ആര്‍.പി. ഫൗണ്ടേഷന്‍ നല്‍കുന്ന ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. എട്ടു പേര്‍ക്കാണ് സഹായം നല്‍കിയത്. ആര്യ മോഹന്‍, അര്‍ച്ചന മധുസൂദനന്‍, റസിയ പി, സുമി, സുനിത, അനില്‍, സയ്യിദ് കുഞ്ഞ്, എം.ജെ. ജോസ് എന്നിവര്‍ക്കാണ് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കിയത്. അര്‍ഹരായ അപേക്ഷകര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഹായം വിതരണം ചെയ്യും. നോര്‍ക്ക മുഖേന തിരഞ്ഞെടുത്തവര്‍ക്ക് അഞ്ച് കോടി രൂപയുടെ സഹായമാണ് നല്‍കുക.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ആര്‍.പി. ഫൗണ്ടേഷന്‍ ചെയര്‍മാനുമായ രവി പിള്ള, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, നോര്‍ക്ക പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്ബൂതിരി, ജനറല്‍ മനേജര്‍ അജിത്ത് കോളശ്ശേരി, ആര്‍.പി. ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.