ഹരിതയെ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല: പി എം എ സലാം

 
MSF

മലപ്പുറം: എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ച നടപടിയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു.

അന്തിമ തീരുമാനമാണ് പ്രഖ്യാപിച്ചത്. പാര്‍ടിക്ക് അച്ചടക്കമാണ് പ്രധാനം. ആരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. മലപ്പുറത്ത് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിശദീകരണം ലഭിച്ച ശേഷം മാത്രമേ എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകൂ. സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ 11 ജില്ലാ കമ്മിറ്റികള്‍ കത്തു നല്‍കിയതിനെക്കുറിച്ച്‌ അറിയില്ല. കത്തുകള്‍ പാര്‍ടി നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ലീഗിനെ സ്ത്രീ വിരുദ്ധരാക്കുന്നത് ലീഗ് വിരുദ്ധരാണെന്നും സലാം പറഞ്ഞു.