മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ് കെ മുരളീധരന്‍ എം.പി

 
Muralidharan

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ് കെ മുരളീധരന്‍ എം.പി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച്‌ കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്റേത്. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയും. കെ.കരുണാകരന് ശേഷം അത്തരമൊരു അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

സിപിഎമ്മിനേയും ബി.ജെ.പിയേയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച്‌ നേരിടാനാവില്ല. അതിന് മൂര്‍ച്ഛയുള്ള ആയുധം വേണം. അതിന് ഒരുമിച്ച്‌ നില്‍ക്കണം. ഫുള്‍ ടൈം പ്രവര്‍ത്തകരായ പാര്‍ട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്ബോള്‍ കൈയ്യടിക്കാന്‍ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്ബോള്‍ ഇതില്ലാത്തതുമാണ് പാര്‍ട്ടിയിലെ അവസ്ഥയെന്നും അത് മാറണമെന്നും മുരളീധരന്‍ പറഞ്ഞു.