പച്ചക്ക്​ വര്‍ഗീയത പറഞ്ഞവര്‍ക്കെതിരെ​ നടപടിയെടുക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ്​ പൊലീസ്​ -വി.ഡി സതീശന്‍

 
V D Satheesan

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാച പ്രചാരണം അവസാനിപ്പിക്കാന്‍ പൊലീസ്​ നടപടിയെടുക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍. പച്ചവെള്ളത്തിന്​ തീപിടിക്കുന്ന വര്‍ത്തമാനം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ലെന്ന്​ സതീശന്‍ ആരോപിച്ചു. പച്ചക്ക്​ വര്‍ഗീയത പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ്​ പൊലീസെന്നും സതീശന്‍ ചോദിച്ചു.

സാമുദായിക ധ്രുവീകരണം നിര്‍ത്താനായി സര്‍വമതയോഗം, സര്‍വ കക്ഷിയോഗം എന്നിവ വിളിക്കാന്‍ പറഞ്ഞിട്ട്​ ആവശ്യമില്ലെന്ന​ നിലപാടാണ്​ സര്‍ക്കാറിന്​. ഞങ്ങള്‍ വര്‍ഗീയതക്ക്​ എതിരെ വിട്ടുവീഴ്​ചയില്ലാത്ത നിലപാട്​ ആണ്​. അതാര്​ ചെയ്​താലും തെറ്റാണ്​. രാഷ്​​്ട്രീയ ലാഭത്തിന്​ വേണ്ടി ഒരു ശ്രമവുമില്ല. മുഖ്യമന്ത്രിക്ക്​ പ്രസ്​താവന മാത്രമേയുള്ളൂ. പ്രസ്​താവന നടത്താന്‍ വേണ്ടിയല്ലല്ലോ, പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ലേ മുഖ്യമന്ത്രിയായിരിക്കുന്നത്​. ഈ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകു​േമ്ബാള്‍ പരിഹരിക്കാന്‍ എന്ത്​ നടപടിയെടുത്തു. അനങ്ങാപ്പാറ നയമാണ്​ മുഖ്യമന്ത്രിക്ക്​. സംഘ്​പരിവാര്‍ ഈ വിഷയത്തില്‍ മുതലെടുപ്പ്​ നടത്തു​േമ്ബാള്‍ അറിഞ്ഞോ അറിയാതെയോ നീണ്ടുപോക​ട്ടെ എന്ന സമീപനമാണ്​ സര്‍ക്കാരും സി.പി.എമ്മും സ്വീകരിക്കുന്നത്​.

വാസവന്‍ പറഞ്ഞത്​ ഈ അധ്യായം അടഞ്ഞെന്നാണ്​. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് ഇന്നലെ​ മുഖ്യമന്ത്രി വിഷയം വീണ്ടും തുറന്നത്​. സര്‍ക്കാറിനും സി.പി.എമ്മിനും കള്ളക്കളിയുണ്ട്​​. കേരളത്തെ ​രക്ഷിക്കാന്‍ ഒരു മേശക്ക്​ മുമ്ബില്‍ ഈ വിഷയം ചര്‍ച്ച നടത്തണം. വര്‍ഗീയ പരാമര്‍ശം ആര്​ നടത്തിയാലും മുഖം നോക്കാതെ ചോദ്യം ചെയ്യും. ഞങ്ങള്‍ക്ക്​ ഈ വിഷയം അവസാനിച്ചാല്‍ മാത്രം മതി -സതീശന്‍ പറഞ്ഞു.