പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി; കേസ് സുപ്രീം കോടതി അന്വേഷിക്കും

 
Pegases

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു .

അതേസമയം,സുപ്രീം കോടതിയുടെ ഈ നടപടി കേന്ദ്രത്തിന് വലിയൊരു തിരിച്ചടിയാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദഗ്‌ധ സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്.