റോ​ഡി​നു കു​റു​കെ പൂ​ച്ച ചാ​ടി​: മ​ക​ന്റെ ബൈ​ക്കി​ല്‍​ നി​ന്നു വീണ് അമ്മ മ​രി​ച്ചു

 
Accident

പ​യ്യ​ന്നൂ​ര്‍: റോ​ഡി​നു കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ മ​കന്റെ ബൈ​ക്കി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. രാ​മ​ന്ത​ളി കു​ന്ന​രു വ​ട​ക്കേ​ഭാ​ഗ​ത്തെ കെ.​പി.​വി. ബാ​ലന്റെ ഭാ​ര്യ സി. ​സാ​വി​ത്രി​യാ​ണ്​ (49) മ​രി​ച്ച​ത്. പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​െന്‍റ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് മ​ക​ന്‍ സ​നീ​ഷി​നൊ​പ്പം ബൈ​ക്കി​ല്‍ പോകുന്ന വഴി പ​യ്യ​ന്നൂ​ര്‍ മാ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം നടന്നത്

റോ​ഡി​ല്‍ പൂ​ച്ച കു​റു​കെ ചാ​ടി​യ​തോ​ടെ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്ക് തെ​ന്നി​പ്പോ​വു​ക​യും പി​റ​കി​ലി​രു​ന്ന സാ​വി​ത്രി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​ക്കി​ടെ രാ​ത്രി​യോ​ടെ സാവിത്രി മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച സ​നീ​ഷി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു.