നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം: യുവാവിന്റെ കാല്‍ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനവും

 
Accident

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. റേസില്‍ പങ്കെടുത്ത യുവാവിന്റെ കാല്‍ ആണ് ഒടിഞ്ഞത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്. റേസിംഗിനായി റോഡില്‍ കുറുകെ വെച്ചിരുന്ന ബൈക്കിലേക്ക് നാട്ടുകാരനായ വ്യക്തിയുടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.

ഏഴ് യുവാക്കാളാണ് റേസിംഗില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് നെയ്യാര്‍ ഡാമിന്റെ പരിസരത്തുള്ള റോഡില്‍ അപകടം നടന്നത്. യുവാവിന്റെ കാലിലേക്ക് ബുള്ളറ്റ് ഇടിച്ചു കയറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതോടെ, യുവാക്കളുമായി നാട്ടുകാര്‍ തര്‍ക്കിച്ചു. ഇതിനിടയില്‍ യുവാക്കളെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.

മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കളാണ് റേസിംഗ് നടത്തിയത്. ഡാം കാണാനെത്തിയ വരും പ്രദേശത്ത് ഉണ്ടായിരുന്നു. പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.