വി​വാ​ഹത്തിന് 100 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം ; ഡ​ല്‍​ഹി​യില്‍ കൂടുതല്‍ ഇളവുകള്‍

 
Delhi

ന്യൂഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ . ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തുടക്കത്തില്‍ ഏ​പ്രി​ല്‍ പ​കു​തി മു​ത​ല്‍ മേ​യ് അ​വ​സാ​നം വ​രെ ഡ​ല്‍​ഹി​യി​ല്‍ സമ്ബൂര്‍ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോത് കു​റ​ഞ്ഞ​തോ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളില്‍ ഇളവേര്‍പ്പെടുത്തുകയാണ് .ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി രാജ്യ തലസ്ഥാനത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ സര്‍ക്കാര്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 100 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാം. തി​യേ​റ്റ​റു​ക​ളി​ല്‍ 50 ശ​ത​മാ​നം പേരെ അ​നു​വ​ദി​ക്കും. ഡ​ല്‍​ഹി മെ​ട്രോ​യി​ലും ബ​സു​ക​ളി​ലും 100 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ മ​റ്റു സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ കൂ​ടി​ച്ചേ​ര​ലു​ക​ളോ, സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കോ അ​നു​മ​തി​ നല്‍കിയിട്ടില്ല .സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ത്ര​മേ ബ​സു​ക​ളി​ലും മെ​ട്രോ ട്രെ​യി​നു​ക​ളി​ലും ക​യ​റു​ന്ന​തി​ന് അ​നു​മ​തി​യു​ള്ളൂ.

സ്‌കൂ​ളു​ക​ളു​ടെ​യും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും, അ​സം​ബ്ലി ഹാ​ളു​ക​ളി​ലും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. അതെ സമയം ആ​രാ​ധ​നാ​ലാ​യ​ങ്ങ​ള്‍​ക്ക് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്തി​നു​ള്ള അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും വി​ശ്വാ​സി​ക​ള്‍​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .