പെഗാസസ്: ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

 
pegasus

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി. ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്ത് എന്‍ജിഒ ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷനാണ് ഹര്‍ജി നല്‍കിയത്.അതേ സമയം സമിതി രൂപീകരിച്ചതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കി.

സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ലോക്കൂറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. ജൂലൈ 27 നായിരുന്നു മമതാ സര്‍ക്കാര്‍ സമിതി രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സമിതിയില്‍ ഹൈക്കോടതിയിലെ രണ്ട് വിരമിച്ച ജഡ്ജിമാരും ഉള്‍പ്പെടുന്നുണ്ട്. എന്‍ജിഒ ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 25 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം കോടതി പരിഗണിക്കും.