ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത തന്നെ? ഭവാനിപ്പൂരില്‍ ലീഡ് 30,000 കടന്നു

 
Mamtha Banergy

കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ലീഡ് ഉയര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. വാട്ടെണ്ണല്‍ പത്ത് റൗണ്ട് പിന്നിടുമ്ബോള്‍ മമത ബാനര്‍ജിയുടെ ലീഡ് 31,645 ആയി ഉയര്‍ന്നു. ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളും, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസുമാണ് മമതയുടെ എതിരാളികള്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാന‌ര്‍ജി ബി ജെ പി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാനം ഒഴിയേണ്ടി വരും.

ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂ‌ര്‍ എന്നവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നടത്തേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് ബംഗാളില്‍ കൊവിഡ് രൂക്ഷമായതിനാല്‍ നീണ്ടുപോകുകയായിരുന്നു.