പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദിനെ അനുകൂലിച്ച്‌ മന്ത്രി വി. മുരളീധരന്‍

 
narcotics jihad

ന്യൂഡല്‍ഹി: പാലാ ബിഷപ്പ് ബിഷപ് കല്ലറങ്ങാടിന്‍റെ നാര്‍കോട്ടിക് ജിഹാദ് വാദത്തെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളാണ്. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. അതൊരു വൈകാരിക അഭിപ്രായമല്ല, എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണ്. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ജോസഫ് മാഷിന്‍റെ കൈവെട്ടിയ കാലംകഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണക്കുന്നവര്‍ മനസ്സിലാക്കണം. കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച്‌ പറയാമെന്നും ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.

അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ഇതിന്‍റെ ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.