സി ബി എസ് ഇ, എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍ ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍

 
CBSE
ന്യൂഡെല്‍ഹി: സിബിഎസ്‌ഇ 10, 11 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍. പരീക്ഷയുടെ ദൈര്‍ഘ്യം 90 മിനുടാകും. മള്‍ടിപിള്‍ ചോയ്‌സ് ഒപ്റ്റികല്‍ മാര്‍ക് റെകഗ്‌നിഷന്‍ ചോദ്യ പേപറുകള്‍ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. രണ്ട് ടേമുകളായാണ് ഈ അധ്യായന വര്‍ഷത്തെ സി ബി എസ് ഇ വിഭജിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി ബി എസ് ഇ അറിയിച്ചിരുന്നു.

പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ഥികളുടെ പട്ടിക സമര്‍പിക്കേണ്ടതുണ്ട് . cbse(dot)gov(dot)in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ടലില്‍ കയറി പട്ടിക സമര്‍പിക്കാവുന്നതാണ്