പൃഥ്വിരാജിന്റെ ഭ്രമവും ഡിജിറ്റല്‍ റിലീസിന്; ചിത്രം 'ആമസോണ്‍ പ്രൈമില്‍'

 
Prithviraj
പൃഥ്വിരാജ് നായകനായ മലയാള ചിത്രം 'ഭ്രമം' ഡിജിറ്റല്‍ റിലീസിന്. ആമസോണ്‍ പ്രൈം വഴി ചിത്രം ഒക്ടോബര്‍ ഏഴിന് പ്രേക്ഷകരുടെ മുന്നിലെത്തും. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുന്‍' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.

എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.