മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മിന്നാരം റിലീസ് ആയിട്ട് ഇന്നേക്ക് 27 വര്‍ഷം

 
Minnaram
1994-ല്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍, ശോഭന, തിലകന്‍, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ അഭിനയിച്ച്‌ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മിന്നാരം. ചെറിയാന്‍ കല്പകവാടിയുടെ കഥയ്ക്ക്, തിരക്കഥയും, സംഭാഷണവും നിര്‍വഹിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ്. 1994-ല്‍ പുറത്തിറങ്ങിയ വാണിജ്യ വിജയം കൈവരിച്ച ചിത്രങ്ങളില്‍ ഒന്നായ മിന്നാരം നിര്‍മ്മിച്ചത് ആര്‍. മോഹന്‍ ആണ്. എട്ട് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. എസ്. പി. വെങ്കിടേഷും, ഗാനരചന നിര്‍വ്വഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവര്‍ത്തിയും ചേര്‍ന്നാണ്.