പെര്‍ഫോമന്‍സ് ഇഷ്ട്ടപ്പെട്ടാല്‍ മത്സരാര്‍ത്ഥിയുടെ കവിളില്‍ കടിക്കും..; നടി ഷംന കാസിമിനെതിരെ രൂക്ഷ വിമര്‍ശനം

 
Shamna kasim

റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ എത്തി ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തില്‍ നടി ഷംന കാസിമിനെതിരെ വിമര്‍ശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം ഉണ്ടായത്. മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്.

ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്ബ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് താരം. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. യുവാവിനെ മാത്രമല്ല, ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ യുവതിയെയും ഷംന ചുംബിച്ചു. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് ഒട്ടും ശരിയല്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.