പ്രതീക്ഷ തെറ്റിച്ചില്ല "പുഷ്പ"; അല്ലുവും, ഫഹദും മാസ് കോമ്ബോ; റിവ്യൂ

 
Pushpa

പ്രതീക്ഷക്കപ്പുറം ഗംഭീര മാസ് എന്‍റര്‍ടെയിനര്‍ എന്ന തട്ട് താഴ്ത്തി തന്നെ വെച്ചു പുഷ്പ എത്തി. പഴയ മാസ് ഹീറോ കണ്‍സെപ്റ്റില്‍ നിന്നും അല്‍പ്പം ഒന്നു മാറി കുറച്ച്‌ പരുക്കനായ കഥാപാത്രമായാണ് പുഷ്പയില്‍ അല്ലു.

പ്രതിനായക വേഷത്തില്‍ ഫഹദ് ഫാസില്‍ കൂടി ആയതോടെ സംഭവം ഉഷാര്‍.

ചിത്രത്തില്‍ ഒരു പക്ഷെ അല്ലുവിനൊപ്പം കട്ടക്ക് നില്‍ക്കാന്‍ ഫഹദിനെ അല്ലാതെ ചിലപ്പോ ഒരു നല്ല വില്ലനെ കിട്ടിയെന്ന് വരില്ലെന്നാണ് സത്യം. ഫഹദിന്‍റ ആദ്യ തെലുങ്ക് ചിത്രമെന്നത് വെറും പറച്ചില്‍ മാത്രമായി പോയ പെര്‍ഫോമന്‍സായിരുന്നു അദ്ദേഹം പുഷ്പയില്‍ കാഴ്ചവെച്ചത്.

പുഷ്പ മാസ് ആണെങ്കില്‍ അത്രയും തന്നെ മാസാണ് പോന്നവന്‍ എന്ന വില്ലന്‍ കഥാപാത്രമാണ് ഫഹദിന്‍റെ ബന്‍വാര്‍ സിങ് ഷെക്കാവത്തിന്‍റെ വേഷം. അത് വിവരിക്കുന്നതിനേക്കള്‍ നല്ലത് കണ്ടറിയുന്നത് തന്നെ.

പുഷ്പ റിവ്യൂ

ചന്ദനക്കള്ളക്കടത്ത് കാരനായ പുഷ്പയായാണ് അല്ലു എത്തുന്നത്. ശ്രീവല്ലി എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തില്‍ എത്തുന്നത്. കുറച്ച്‌ സമയം മാത്രമെ ഉള്ളെങ്കിലും സാമന്തയുടെ ഐറ്റം ഡാന്‍സും ചിത്രത്തിന് ഒരു ഹൈപ്പ് കൊടുക്കുന്നുണ്ട്.

അതിനിടയില്‍ തമിഴ് പതിപ്പാണ് കേരളത്തില്‍ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയത്. സ്ഥിരം അല്ലു അര്‍ജുന്‍ ശബ്ദം കേട്ട് പരിചയിച്ച മലയാളത്തിന് അതൊരു നിരാശയാണെങ്കിലും അധികം താമസിക്കാതെ മലയാളം എത്തുമെന്നാണ് വിശ്വസിക്കുന്നത്. അത് ഏറ്റവും അടുത്ത ദിവസം തന്നെ എത്തുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് അടക്കം 250 കോടിയാണ് ചിത്രം റിലീസിന് മുന്നേ നേടിയത്.അനസൂയ ഭരദ്വാജ്,ധനഞ്ജയ്,വെണ്ണെല കിഷോര്‍, പ്രകാശ് രാജ്, അനീഷ് കുരുവിള,ഹരീഷ് ഉത്തമന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.