മുംബൈ ബീച്ച്‌ വൃത്തി‍യാക്കി ബോളിവുഡ് നടി

 
Jaquilin

ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മുംബൈ ബീച്ച്‌ വൃത്തി‍യാക്കുന്നത് ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍ .

‘ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഫൗണ്ടേഷ’ന്‍റെ മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച്‌ വൃത്തിയാക്കിയത്. ഇതിന്‍റെ ഫോട്ടോകളും മാലിന്യം നിറഞ്ഞ മുംബൈ ബീച്ചിന്‍റെ ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചു.

പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ കടല്‍ തീരത്തിന്‍റെ ഒരു ഹ്രസ്വ വിഡിയോ ആണ് നടി ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചത്. മനുഷ്യത്വപരമായ പ്രവര്‍ത്തികള്‍ ചെയ്ത് താരം ഇതിനുമുന്‍പും സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടിയിട്ടുണ്ട്. നേരത്തേ, ഷൂട്ടിങ്ങിനു പോകുന്നതിനിടയില്‍ വഴിയരികില്‍ കഷ്ടത അനുഭവിക്കുന്നവരെ കണ്ട് കാര്‍ നിര്‍ത്തി സഹായങ്ങള്‍ നല്‍കിയത് വലിയ മാധ്യമശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു .ഇതിന് പുറമെ കോവിഡ് പ്രതിസന്ധിയുടെ രണ്ടാം തരംഗത്തിനിടയില്‍ പട്ടിണി കിടന്നവര്‍ക്ക് നടി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തിരുന്നു.