ഇറാം ഗ്രൂപ്​ ഇറ്റലിയുടെ ഡി.എം.െഎ​ വൈബ്‌സുമായി കൈകോർക്കുന്നു

 
Dr Siddhiq Ahammed

ദ​മ്മാം: സൗ​ദി​യി​ലെ പ്ര​മു​ഖ​രാ​യ ഇ​റാം ഗ്രൂ​പ്പും ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ ഡി.​എം.​ഐ വൈ​ബ്‌​സും കൈ​കോ​ർ​ക്കു​ന്നു. സൗ​ദി​യു​ടെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ വി​പ്ല​വം സാ​ധ്യ​മാ​ക്കു​ക​യാ​ണ് ഇ​രു ക​മ്പ​നി​ക​ളു​ടേ​യും ല​ക്ഷ്യ​മെ​ന്ന്​ ഇ​റാം ഗ്രൂ​പ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വൈ​ബ്‌​സ് ഇ​റാം എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​തി​യ സം​രം​ഭം ഐ​ടി സൊ​ല്യൂ​ഷ​നു​ക​ളും പ്രെ​ഡി​ക്​​ടി​വ് മെ​യി​ൻ​റ​ന​ൻ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും സെ​ൻ​സ​റു​ക​ളും വി​ക​സി​പ്പി​ക്കും. കൂ​ടാ​തെ വ്യാ​വ​സാ​യി​ക യ​ന്ത്ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ഇ​ൻ​സ്​​റ്റാ​ളി​ങ്, നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടും.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി വൈ​ബ്സ് സൊ​ല്യൂ​ഷ​നു​ക​ളു​ടെ ആ​ഗോ​ള വി​ത​ര​ണ​ത്തി​ൽ പ്ര​ധാ​ന​പ​ങ്കു​വ​ഹി​ക്കും.അ​ൽ​ഖോ​ബാ​റി​ലെ ഇ​റാം ഗ്രൂ​പ്പി​െൻറ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച ഡി.​എം.​ഐ വൈ​ബ്‌​സി​െൻറ ചെ​യ​ർ​മാ​ൻ ടോ​മ​സോ റോ​ക്ക, ഇ​റാം ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യം എ​ടു​ത്തു പ​റ​ഞ്ഞു.ഭ​ക്ഷ്യ​വ്യ​വ​സാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ർ​സി​ൽ ഫു​ഡ് എ​ന്ന ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​നും ടെ​ക്കി​ൻ​റ്​ ഗ്രൂ​പ്​ ഷെ​യ​ർ ഹോ​ൾ​ഡ​റു​മാ​ണ് റോ​ക്ക.

ഇ​റാം ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഡി.​എം.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ പ്ര​ധാ​ന നേ​ട്ട​മാ​യി ക​രു​തു​ന്ന​താ​യി റോ​ക്ക പ​റ​ഞ്ഞു. സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന സ്ഥാ​പ​നം വൈ​ബ്സ് സൊ​ല്യൂ​ഷ​നു​ക​ളി​ലൂ​ടെ അ​തി​വേ​ഗം രാ​ജ്യ​ത്തി​െൻറ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു. പു​തി​യ പ്ര​തീ​ക്ഷ​ക​ൾ പു​ല​ർ​ത്തു​ന്ന സം​ഘ​മെ​ന്ന അ​ർ​ഥ​ത്തി​ൽ സൗ​ദി വി​പ​ണി​യി​ൽ ക്രി​യാ​ത്മ​ക സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഏ​ത് സം​രം​ഭ​ത്തേ​യും ത​ങ്ങ​ൾ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​റാം ഗ്രൂ​പ് സി.​എം.​ഡി ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

പ്രെ​ഡി​ക്​​ടി​വ് മെ​യി​ൻ​റ​ന​ൻ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, മാ​നു​ഫാ​ക്ച​റി​ങ്​ സെ​ൻ​സ​റു​ക​ൾ, ഐ.​ഒ.​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഐ.​ടി മേ​ഖ​ല​യു​ടെ വി​പു​ല​മാ​യ ശൃം​ഖ​ല ഈ ​രം​ഗ​ത്ത് തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ അ​ധി​കം സൃ​ഷ്​​ടി​ക്കും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ഉ​ൽ​പാ​ദ​ന​ത്തി​െൻറ​യും സേ​വ​ന​ത്തി​െൻറ​യും കാ​ര്യ​ത്തി​ൽ ഇ​റാം ഗ്രൂ​പ്പി​ന് സൗ​ദി​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ട്. അ​റേ​ബ്യ​ൻ പ​വ​ർ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ക​മ്പ​നി, ഹൈ​ഡ്രോ​ഫി​റ്റ് അ​റേ​ബ്യ​ൻ മെ​യി​ൻ​റ​ന​ൻ​സ് ക​മ്പ​നി, ഈ ​വ​ർ​ഷം ആ​ദ്യം ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ൽ​ഖോ​ബാ​റി​ലെ അ​ത്യാ​ധു​നി​ക ക്ലി​നി​ക് ക്വി​മ​ത്ത് അ​ൽ-​സി​ഹ്ഹ മെ​ഡി​ക്ക​ൽ സെൻറ​ർ എ​ന്നി​വ ഇ​തി​െൻറ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ്. ഐ.​ടി മേ​ഖ​ല​യി​ലെ വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണി​തെ​ന്ന്​ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദും റോ​ക്ക​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പു​തി​യ സം​രം​ഭ​ത്തി​െൻറ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച് ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കാ​നും പു​തി​യ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കാ​നും ത​യാ​റാ​കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.